അമേരിക്കയിലെ സ്വകാര്യകമ്പനിയായ സ്‌പെയ്‌സ് എക്‌സാണ് (സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ടെക്‌നോളജീസ്) മെയ് 22-ന് ഡ്രാഗണെ ബഹിരാകാശത്തേക്കയച്ചത്. ദൗത്യത്തിന്റെ പാതി ചെലവ് നാസ വഹിച്ചു. ബഹിരാകാശനിലയത്തിലെ താമസക്കാര്‍ക്കുള്ള ഭക്ഷണവും വെള്ളവും വിവിധ ഉപകരണങ്ങളുമടക്കം 544 കിലോഗ്രാം സാധനങ്ങളുമായിട്ടായിരുന്നു യാത്ര. സ്‌പെയ്‌സ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് 'ഡ്രാഗണെ' നിലയത്തിലെത്തിച്ചത്.
മണിയുടെ ആകൃതിയിലുള്ള ഡ്രാഗണ് 18 അടി ഉയരവും 12 അടി നീളവുമാണുള്ളത്. 'ഡ്രാഗണ്‍' ദൗത്യം വിജയകരമായി പൂര്‍ത്തിയായതോടെ സ്വന്തം വാഹനം ബഹിരാകാശത്തെത്തിക്കുന്ന ആദ്യ സ്വകാര്യകമ്പനിയായി സ്‌പെയ്‌സ് എക്‌സ്. എലണ്‍ മസ്‌ക് എന്ന കോടീശ്വരന്റെ ഉടമസ്ഥതയിലുള്ളതാണ് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള കമ്പനി.








0 comments:
Post a Comment