Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Sunday, 3 June 2012

സൈനികനാവാന്‍ ധോനിക്ക് മോഹം; ക്രിക്കറ്റിന് ശേഷം





പൂഞ്ച്: ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം സൈനിക സേവനത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഓണററി ലെഫ്റ്റനന്റ് കേണലായി തിരഞ്ഞെടുക്കപ്പെട്ട ധോനി, ജമ്മു കശ്മീരിലെ അതിര്‍ത്തികളില്‍ സന്ദര്‍ശനം നടത്തവേയാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. നിയന്ത്രണ രേഖയിലെ സൈനികക്യാമ്പുകള്‍ സന്ദര്‍ശിച്ച ധോനി, ഞായറാഴ്ച ലേയിലും സിയാച്ചിനിലും സന്ദര്‍ശനം നടത്തും.

ഈ പദവിയില്‍ തന്നെ എത്തിച്ച ക്രിക്കറ്റിനോടാണ് ഇപ്പോള്‍ തനിക്ക് കടപ്പാടെന്ന് ധോനി പറഞ്ഞു. ക്രിക്കറ്റിലാണ് തനിക്കിപ്പോള്‍ കൂടുതല്‍ മികവ് കാട്ടാന്‍ കഴിയുന്നതും. കളിയില്‍നിന്ന് വിരമിച്ച് കഴിയുമ്പോള്‍, സൈനിക സേവനം നടത്തണമെന്നാണ് ആഗ്രഹമെന്നും തന്നെ കാണാനെത്തിയ സൈനികരോടും കുടുംബാംഗങ്ങളോടുമായി ധോനി പറഞ്ഞു.

ഞായറാഴ്ച ഉധംപുരിലെ സൈനിക ക്യാമ്പിലെത്തുന്ന ധോനി, അവിടെനിന്നാണ് ലേയിലേക്കും സിയാച്ചിനിലേക്കും പോവുക. ബരാമുള്ളയില്‍ നടക്കുന്ന കശ്മീര്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ധോനി മുഖ്യാതിഥിയായി പങ്കെടുക്കും.

ഏറ്റവും ദുര്‍ഘടമായ സൈനികമേഖലകള്‍ സന്ദര്‍ശിക്കുകയെന്നത് ഏറേക്കാലമായുള്ള ആഗ്രഹമാണ്. അതിര്‍ത്തിയില്‍ സൈനികരുടെ വെല്ലുവിളികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനാണിത്. ഇന്ത്യയും പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന് അയവുവരുത്തുമെന്നും ധോനി പറഞ്ഞു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളാണ് തീരുമാനമെടുക്കേണ്ടത്. തീരുമാനം വരികയാണെങ്കില്‍, താന്‍ പാകിസ്താനില്‍പോയി കളിക്കുമെന്നും ധോനി പ്രഖ്യാപിച്ചു.

0 comments:

Post a Comment

 
 
Snow-Effect