Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Friday, 1 June 2012

മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു


മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപ്പിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ക്ലെയ്ടണ്‍ സൗത്ത് മെയിന്‍ റോഡില്‍ താമസിക്കുന്ന കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജ്(37), മക്കളായ ഫിലിപ്പ്, മാത്യു എന്നിവരാണ് മരിച്ചത്.
അതേസമയം, മരിച്ചവര്‍ ആരൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും എത്രപേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. വീടിന്റെ പിന്‍വശത്തെ മുറിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്ജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ കാഞ്ഞിരപ്പിള്ളിയിലെ വീട്ടിലാണെന്ന് കരുതുന്നു.

40 മിനുട്ട് സമയമെടുത്താണ് 25 പേരടങ്ങുന്ന സംഘം തീ നിയന്ത്രണവിധേയമാക്കിയതെന്ന് അഗ്നി ശമനസേന പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രദേശിക സമയം പുലര്‍ച്ചെ 12.50ന് സ്ഥലത്തെത്തിയപ്പോള്‍ വീട്ടില്‍ തീ ആളിപടരുന്നതാണ് കണ്ടത്. ജനല്‍പാളികള്‍ തകര്‍ത്ത് അകത്തുകടന്നാണ് തീയണച്ചതെന്നും ഇവര്‍ വിശദീകരിച്ചു.

മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ് അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്. ക്ലെയ്ടന്‍ സൗത്ത് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മാത്യുവും ഫിലിപ്പും.

0 comments:

Post a Comment

 
 
Snow-Effect