Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Tuesday, 19 July 2011

ധോനിയുടെ പരസ്യം പിന്‍വലിക്കില്ല: മല്ല്യ


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ്. ധോനി അഭിനയിച്ച മക്ഡവല്‍സ് നമ്പര്‍ വണ്ണിന്റെ പരസ്യം പിന്‍വലിക്കില്ലെന്ന് യു.ബി. ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്ല്യ പറഞ്ഞു. പരസ്യം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍സിങ്ങിന്റെ അമ്മ അയച്ച വക്കീല്‍ നോട്ടീസിനെ കുറിച്ച് തന്റെ അഭിഭാഷകര്‍ പഠിച്ചുവരികയാണെന്നും മല്ല്യ പറഞ്ഞു.

ഹര്‍ഭജന്‍ അഭിനയിച്ച റോയല്‍ സ്റ്റാഗിന്റെ പരസ്യത്തെ കളിയാക്കിക്കൊണ്ടാണ് മക്ഡവല്‍സ് നമ്പര്‍ വണ്ണിന്റെ പരസ്യം തയ്യാറാക്കിയത്. ഇത് തന്റെ മകനെയും സിഖ് സമുദായത്തെ ആകെതന്നെയും അപമാനിക്കുന്നതാണ് എന്നാണ് വക്കീല്‍ നോട്ടീസില്‍ ഹര്‍ഭജന്റെ അമ്മ പറഞ്ഞത്.

മല്ല്യയ്‌ക്കെതിരായ ഇത്തരമൊരു നിയമനടപടി തങ്ങളുടെ ആവശ്യപ്രകാരമല്ലെന്ന് റോയല്‍ സ്റ്റാഗിന്റെ ഉടമകളായ പര്‍നോഡ് റിക്കാഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച് ഹര്‍ഭജനുവേണ്ടി എല്ലാവിധ സഹായസഹകരണങ്ങളും തങ്ങള്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം, ഹര്‍ഭജനെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നില്ല പരസ്യത്തിന്റെ ഉദ്ദേശ്യമെന്ന് വിജയ് മല്ല്യ പറഞ്ഞു. ബ്രാന്‍ഡുകള്‍ക്കിടയിലുള്ള ഇത്തരം കളിയാക്കലുകള്‍ സാധാരണമാണ്. രാഷ്ട്രീയക്കാരെ കളിയാക്കുന്ന നിരവധി പരിപാടികള്‍ ചാനലുകളില്‍ വരുന്നുണ്ട്. ഇതിന്റെ പേരില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്‍ ഇതുവരെ ചാനലുകള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടോ?-മല്ല്യ ചോദിച്ചു.

0 comments:

Post a Comment

 
 
Snow-Effect