ന്യൂയോര്‍ക്ക്: അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിനുളള യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ തൃപ്പൂണിത്തുറ സ്വദേശിയായ പ്രശാന്ത്‌നായര്‍ ഇടം പിടിച്ചു. ഈ മാസമൊടുവില്‍ അയര്‍ലന്‍ഡിലാണ് പത്തുരാജ്യങ്ങള്‍ പങ്കെടുക്കുന്ന യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. വെസ്റ്റിന്‍ഡീസ് അണ്ടര്‍-19 ടീമിനെതിരെ അടുത്തിടെ ഫ്ലോറിഡയില്‍ നടന്ന നാല് ഏകദിന മത്സരങ്ങളിലും പ്രശാന്ത് നായര്‍ അമേരിക്കയ്ക്കുവേണ്ടി കളിച്ചു. ഇടംകൈയന്‍ സ്പിന്നറായ പ്രശാന്ത്, ഒരു മത്സരത്തില്‍ വിന്‍ഡീസിന്റെ അഞ്ചുവിക്കറ്റുകള്‍ പിഴുത് ശ്രദ്ധേയമായപ്രകടനം നടത്തുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങാണ് ഇപ്പോള്‍ അമേരിക്കയെ പരിശീലിപ്പിക്കുന്നത്. വിന്‍ഡീസ് ടീമിന്റെ പരിശീലകന്‍ കോര്‍ട്‌നി വാല്‍ഷായിരുന്നു.
എസ്. ബി. ടി. ഉദ്യോഗസ്ഥനായിരുന്ന തൃപ്പൂണിത്തുറ സ്വദേശി പ്രേം കുമാറിന്റെയും കുമ്പളം ആര്‍. പി. എം ഹൈസ്‌കൂള്‍ അധ്യാപികയായിരുന്ന ശൈലജയുടെയും മകനായ പ്രശാന്ത് നാലുവര്‍ഷം മുമ്പാണ് കുടുംബത്തോടൊപ്പം അമേരിക്കയിലെത്തിയത്. ന്യൂയോര്‍ക്ക് സിറ്റി കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. പി. ബാലചന്ദ്രന്റെ കീഴിലാണ് തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് പരിശീലിച്ചിരുന്നത്.








0 comments:
Post a Comment