Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Sunday, 27 May 2012

നിങ്ങള്‍ക്കും ലൈവ് സംപ്രേക്ഷണം നടത്താം

നിങ്ങള്‍ 512 കെ ബി സ്പീഡ് എങ്കിലും ഉള്ള നെറ്റ് കണക്ഷന്‍ ആണു ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ വെബ് കാമറ ഉപയോഗിച്ചു ലൈവ് സംപ്രേക്ഷണം നടത്താം, അതിനു വേറെ ചിലവുകളോ അധികം അറിവോ ഒന്നും വേണ്ട…
ആദ്യം ഈ സൈറ്റില്‍ (http://www.livestream.com/ ) ഒരു അക്കൌണ്ട് ഉണ്ടാക്കുക  , ഇനി അതില്‍ ഒരു ചാനല്‍ പുതിയതായി ഉണ്ടാക്കുക (https://secure.livestream.com/myaccount/launchnewchannel)

ചാനല്‍ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൌണ്ടില്‍ ആ ചാനല്‍ തിരഞ്ഞെടുത്ത് അതില്‍ നിന്നും എംബെഡ് കോഡ് എന്നത് ക്ലിക്ക് ചെയ്യുക
ഇനി വരുന്ന പേജില്‍ നിങ്ങള്‍ ലൈവ് സംപ്രേക്ഷണം നടത്തുന്നത് മറ്റുള്ളവര്‍ക്ക് കാണാന്‍ ഉള്ള പ്ലേയര്‍ മോഡിഫൈ ചെയ്യാനുള്ള സൌകര്യങ്ങള്‍ കാണാം.. ആവശ്യമെങ്കില്‍ മാത്രം അതു തിരഞ്ഞെടുക്കുക,ഇല്ലെങ്കില്‍ അതീല്‍ എംബെഡ് കോഡ് മാത്രം എടുത്തു നിങ്ങളുടെ ബ്ലോഗിലോ വെബ് സൈറ്റിലോ കൂട്ടുകാരുടെ സ്ക്രാപ്പ് ബുക്കിലോ ഷെയര്‍ ചെയ്യുക, അവിടെ നോക്കുന്ന ആര്‍ക്കും നിങ്ങളുടെ ലൈവ് സംപ്രേക്ഷണം കാണാന്‍ ആവും

ഇനി നമുക്ക് സംപ്രേക്ഷണം തുടങ്ങാം.. അതിനായി ആ നിങ്ങളുടെ അക്കൌണ്ടിന്റെ മുകളിലെ Broadcast Now എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക

ഇനി വരുന്നതില്‍ നിന്നും Launch Webcaster എന്നത് തിരഞ്ഞെടുക്കുക, ചിലപ്പോള്‍ നേരിട്ട് തന്നെ ബ്രോഡ് കാസ്റ്റ് ചെയ്യാനുള്ള വിന്‍ഡോ ഓപ്പണ്‍ ആയേക്കാം

അതു മുഴുവനായി ലോഡ് ചെയ്യുംബോള്‍ കാമറ അലൌ ചെയ്യാന്‍ പറയും, അതില്‍ ക്ലിക്കുക, ഇപ്പോള്‍ നിങ്ങളുടെ കാമറ അതില്‍ കാണാന്‍ കഴിയും

1

ഇനി Go Live എന്ന ബട്ടനില്‍ പ്രസ്സ് ചെയ്തോളു..ലൈവ് സംപ്രേക്ഷണം ആരഭിച്ചു കഴിഞ്ഞു, നിങ്ങള്‍ നേരത്തേ എടുത്ത എംബെഡ് കോഡ് എവിടെ ഒക്കെ ഷെയര്‍ ചെയ്തിരുന്നോ അവിടെ ഒക്കെ ഈ ലൈവ് കാണാന്‍ ആവും
NB: ഈ ലേഘനം ആരും ലൈക്കണ്ട… കാരണം നന്ദി എന്നതു മനുഷ്യനു പണ്ടേ ഇല്ലാലോ..

0 comments:

Post a Comment

 
 
Snow-Effect