
സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 369 ദിവസത്തെ ആ കാത്തിരിപ്പിന് സായൂജ്യമായപ്പോള്‍, അത് സോഷ്യല്‍ മീഡിയില്‍ കൊടുങ്കാറ്റായി പടര്‍ന്നു. ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസും ബ്ലോഗുകളുമെല്ലാം സച്ചിന്‍ജ്വരത്തിലമര്‍ന്നു.
ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെ അപൂര്‍വനേട്ടം കൈവരിച്ച് സെക്കന്‍ഡുകള്‍ക്കകം ഇന്റര്‍നെറ്റില്‍ സച്ചിന്‍ സര്‍വ്വവ്യാപിയായി. ഏറ്റവും വലിയ സോഷ്യന്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിലാണ് സുനാമി പോലെ സച്ചിന്‍ വീശിയടിച്ചത്. സച്ചിന്റെ ചിത്രങ്ങളും, സച്ചിനുള്ള ആശംസകളും നിമിഷനേരം കൊണ്ട് ഫെസ്ബുക്ക് വാളുകളെ അലങ്കരിച്ചു.
കേന്ദ്രബജറ്റ് സംബന്ധിച്ച വാര്‍ത്തകളും അഭിപ്രായങ്ങളുമാണ് വെള്ളിയാഴ്ച സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ആദ്യം നിറഞ്ഞത്. എന്നാല്‍, പകല്‍ നാലര കഴിഞ്ഞ് സച്ചിന്‍ നൂറം സെഞ്ച്വറിയെന്ന ചരിത്രനേട്ടത്തിലെത്തിയ വാര്‍ത്തറിഞ്ഞതോടെ കഥ മാറി. ഒറ്റയടിക്ക് ബജറ്റ് ചര്‍ച്ചകള്‍ പിന്നിലായി. എല്ലായിടത്തും സച്ചിനായി സാന്നിധ്യം.
ഫെയ്‌സ്ബുക്കില്‍ മാത്രമല്ല, ട്വിറ്ററിലും ഒറ്റനിമിഷം കൊണ്ടാണ് സഞ്ചിന്റെ വിശേഷം പടര്‍ന്നത്. ഇന്ത്യക്കാര്‍ ഏറെയുള്ള ഗൂഗിള്‍ പ്ലസും പിന്നിലായില്ല. സമീപകാലത്ത് സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ ഏറ്റവും വലിയ ആവേശമായി മാറി സച്ചിന്റെ സെഞ്ച്വറി.
ഒരു മനുഷ്യയുസ്സില്‍ മറ്റൊരു ക്രിക്കറ്റ് താരത്തിനും സാധിക്കാത്ത റിക്കോര്‍ഡാണ് സച്ചിന്‍ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച 138 പന്തുകളില്‍നിന്നായിരുന്നു അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.








0 comments:
Post a Comment