Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Sunday, 31 July 2011

ആദ്യ പ്രണയം

Written by മനു



വായുവില്‍ ഒഴുകി പറക്കുന്ന ലാഘവത്തോടെ ജോസ്‌ തന്റെ ഏറ്റവും പുതിയ ബെന്‍സ്‌-എസ്‌ ക്ലാസ്സില്‍ റോഡിലൂടെ ചീറിപാഞ്ഞു.തൊട്ടടുത്‌ ഭര്യയുമുണ്ട്‌. വിജനമായ റോഡ്‌ കിലോമീറ്ററൊളം നീണ്ടു കിടക്കുന്നു വിശലമായാ ഹൈവേ.അല്ലേലും കെരളത്തിനുമുന്‍പു എല്ലാ റോഡുകളൂം ഇങ്ങനെയണു പൊതുവായ അവസ്ഥ;എന്നാല്‍ കേരളത്തില്‍ എത്തിയലോ എല്ലം തഥൈവാ!.ജോസ്‌ മനസിലൊര്‍ത്തു. റോഡില്‍ ഇരുവശ്ങ്ങളിലും തണല്‍ വിടര്‍ത്തി ധാരാളം വടവൃക്ഷങ്ങള്‍.കേരളിലായിരിക്കണം ഇവയെല്ലം എന്നെ വെട്ടിയെറിഞ്ഞെനെ,എല്ലം വികസ്നത്തിന്റെ പേരിൽ!.പൊടുന്നിനെ അന്തരീക്ഷം മാറി മഴചാറിതുടങ്ങി.ജോസ്‌ മെല്ലേ ഭാര്യയെ നോക്കീ,അവൾ പാതി തഴ്ത്തിയ ജനലില്ലുടെ ചന്നം പിന്നം പെയ്യുന്ന് മഴ കൈവെള്ളയാൽ തട്ടിതെറിപ്പിക്കുന്നു,ആ താളത്തിനൊത്തു അവൾ ചിരിക്കുന്നുണ്ടയിരുന്നു,അവളുടെ ചിരിയിൽ പ്രണയം ഒളിപ്പിച്ചിട്ടുണ്ടായിരുന്നു.പ്രണയം അഹ്‌ എന്തൊരു മനൊഹരമായ പദം.ജോസ്ന്റെ ഓർമ്മകൾ കലങ്ങളൊളം പിന്നോട്ടുപോയി,ഇപ്പോൾ ജോസ്‌ ഒരു 10 വയസുകാരനണൂ തന്റെ ആദ്യ പ്രണയം ജോസ്‌ അതെലാം ഇന്നലെ കഴിഞ്ഞതു പൊലെ എല്ലം ഓർത്തെടുത്തു,ആർകെങ്കിലും മറക്കുവൻ കഴിയുമൊ തങ്ങളുടെ ആദ്യ പ്രണയം!.അതൊരു അവധികാലമായിരുന്നു.മൈതാനത്തിൽ കളിക്കുമ്പൊളയിരുന്നു അവളെ അദ്യം കണ്ടതു ഒരു മിന്നായം പോലെ.അവളെ തന്നെ നൊക്കി നിക്കുമ്പൊഴാണു പിന്നിൽ നിന്നു ശകാരവർഷം,അപ്പൊഴണു തനിക്കു സ്ഥലകാലബോധം ഉണ്ടായ്ത്‌ കൊടൂമ്പിരികൊണ്ടുകലിക്കുകയായിരുന്ന ക്രികെറ്റ്‌ മാച്ച്‌.പൊയി തുലയൻ പറ,അദ്യനുരഗതിൽ പ്രഹരമെറ്റുനിൽക്കുമ്പോഴാണു അവന്റെയൊക്കെ ഒരു കളി,പ്രണ്യ ബോധമില്ലതവന്മർ ഹും.ത്ന്റെ ദിനരത്രങ്ങൽക്കു പുതിയ മാനം വരുകയയിരുന്നു ഊണിലും ഉറക്കത്തിലും ചുക്കിലും ചുണ്ണമ്പിലുമ്മൊക്കെ അവൾ വന്നുനിറഞ്ഞു അവളെ ഒരു നോക്കു കണുവാൻ വേണ്ടി മാത്രം താൻ സൂര്യനുമയി ചങ്ങാത്തത്തിലായി,അത്രമേൽ തന്നെ ആ വെളുത്ത സുന്ദരി മയക്കി കളഞ്ഞു.അവസാനം അവളുടെ വീടു കണ്ടു പിടിചു.നാടിലെ പ്രശസ്ത ഡൊകട്ടറിന്റെ പൊന്നൊമനയായിരുന്നു ആ വെളുത്തസുന്ദരി.അവളെ ഒന്നു കാണുവൻ താൻ ആ വീടിന്റെ ഉപഗ്രഹമയിമാറി.പക്ഷെ ഒരു കാമുകന്റെ നിസ്സ്‌ഹായവസ്ഥ അന്നാണു മൻസിലക്കിയതു പട്ടിയെ സൃഷ്‌ട്ടിച്ചതിനു ദൈവതിനെ ആദ്യമയി ചീത്തപരഞ്ഞ വ്യക്തി തനായിർക്കണം.പൊക്കമില്ലാത്തതിനു സ്വയവും!
അതു ഒരു മഴ തൊർന്നു നിൽക്കുന്ന് ഒരു ദിവസമയിരുന്നു,അവളെ കനുവൻ ഉള്ള വെമ്പലിൽ ആവീടിന്റെ മതിലുകൾ താൻ കീഴടക്കി(അന്നു മനസ്സിൽ ശരിക്കും ടെൻ സിങിനോടും ഹില്ലാരിയോടും ആദരവുതൊന്നി)അവൾകയി ചുറ്റും നോക്കി,പക്ഷെ ആ നശിച്ച പട്ടി!കുരച്ചുകൊണ്ടു ചടിയതുമാത്രം ഒർമ്മയുണ്ടു. കണ്ണുതുറക്കുമ്പൊൾ താൻ ആശുപത്രിയിലാണു തലയിൽ തുന്നികെട്ടുമായി,ചുറ്റും അച്ഛ്നും അമ്മയും ചെട്ടനും ഉണ്ടു.അന്നു അച്ഛ്ന്റെ വായിൽ നിന്നു കെട്ടതിനു കൈയും കണക്കുമില്ല,അതിലും എന്നെ വെദനിപ്പിച്ചതു ചെട്ടന്റെ കളിയാക്കലുകാളണു.തന്റെ വിഷമം അമ്മയുടെ മടിത്തട്ടിൽ തൻ കരഞ്ഞു തിർത്തു.അതിനു ശെഷം അവളെ കണുവാൻ തനിക്കു കഴിഞ്ഞില്ല.വർഷങ്ങൾക്കു ശേഷം ഡിഗ്രീ പ്രായത്തിൽ അവളോറ്റുള്ള പ്രണയം(എന്തു ധൈര്യത്തിലാണു എന്നു അറിയില്ല,ഒരു പക്ഷെ മൂക്കിനു താഴെ കിളുർത്ത മീശ്രോമങ്ങ്ലുടെതാനോ,അതോ തിളച്ചു മറിയുന്നപ്രായതിന്റെതോ)വീട്ടിൽ താൻ ഉറക്കെ പ്രഖ്യാപിച്ചു,തനിക്കു അവളെ സ്വന്തമക്കണമെന്നും.ആ വാർത്ത കേട്ടു വീട്ടുകർ ആദ്യം അദ്ഭുതപെട്ടു,പിന്നെ അതൊരു ഞെട്ടലായി മാറി.അവളുടെ "പ്രയാധ്ക്യം" കൊണ്ടു വീട്ടുകർ എന്നെ എതിരിട്ടു.സ്വന്തമായി കയ്യിൽനയപൈസയില്ലത്തവൻ എങ്ങിനെ അവരെ ധിക്കരിക്കും?തൻ അവിടെയും പരജയപെട്ടു.
ജോസ്‌ ഞെട്ടി തിരിഞ്ഞു നോക്കി മഴയൽ നനഞ്ഞ കൈകൾ കൊണ്ടു പ്രണയാദുരമായി ഭാര്യ തന്നെ ചുറ്റിപിടിചിരിക്കുന്നു.അവളുടെ കണ്ണുകളിൽ അയാൾ പ്രണയം കണ്ടു,ആ പഴയ പത്തുവയസ്സുകാരന്റെ കണ്ണുകളിൽ കണ്ട അതേ പ്രണയ്ം.ജോസ്‌ അവളോചേർന്നിരുന്നു.അവളുടെ കൈകൾ അയളുടേ തലമുടിയിയഴകളിൽ തഴുകി,അതു ഒരു മുറിപാടിൽ വന്നു നിന്നു,ജോസ്‌ ഓർത്തു തന്റെ പ്രണയ സ്മാരകം.ജോസ്‌ മനസിൽ ദൃഡപ്രതിഞ്ഞയെടുത്തു ഈത്തവണ നട്ടിലെത്തുമ്പൊൾ എന്തു വില കൊടത്തും താൻ അവളെ സ്വന്തമാകും തന്റെ അദ്യ പ്രണയിനിയെ "പ്രീമിയർ പദ്മിനിയെ"....

1 comments:

  1. Thevannoor: ആദ്യ പ്രണയം >>>>> Download Now

    >>>>> Download Full

    Thevannoor: ആദ്യ പ്രണയം >>>>> Download LINK

    >>>>> Download Now

    Thevannoor: ആദ്യ പ്രണയം >>>>> Download Full

    >>>>> Download LINK tG

    ReplyDelete

 
 
Snow-Effect