Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Sunday, 31 July 2011

പ്രണയം

പ്രണയം


ഇന്നലെ
വലിയ ആള്‍ത്തിരക്കിനിടയിലും
കണ്ണുകള്‍ തേടിയത്
ആ മുഖമായിരുന്നു ...
ശരീരത്തെ നിലനിര്‍ത്തി
മനസ്സെവിടെക്കോ യാത്രചെയ്തു
ഒടുവില്‍ കണ്ടെത്തി..
ഒഴിഞ്ഞൊരു കോണിന്റെ
ഇടതു ഭാഗം ചേര്‍ന്നാമുഖം..
ചിരിക്കാന്‍ ശ്രെമിചെങ്കിലും
മുഖത്തുനിന്നും അത് മാഞ്ഞുപോയിരുന്നു ..
മിഴികളില്‍ ഈറന്‍ അണിഞ്ഞെകിലും
എങ്ങിക്കരയാന്‍ എനിക്കായില്ല..
എരിയുന്ന പ്രണയത്തെ ഉള്ളിലൊതുക്കി
സ്വാര്തതയ്ക്ക് വലിയ നഷ്ട്ടങ്ങളുടെ
വില നല്‍കാന്‍ കഴിയാതെ..
ഒരു ഭീരുവായി സ്വയം ഉള്‍വലിഞ്ഞു..
ഒടുവില്‍
കണ്ണുകളിലൂടെ വേദന കൈമാറിയും
യാത്ര ചോദിച്ചും പിരിഞ്ഞു ഞങ്ങള്‍..
ഇനിയുമൊരു വാസവദത്തയും
ഉപഗുപ്തനും പിറവികൊള്ളട്ടെ
എന്ന പ്രത്യാശയില്‍
എന്നേക്കുമായി യാത്ര പറഞ്ഞു ഞങ്ങള്‍.....

0 comments:

Post a Comment

 
 
Snow-Effect