
കര്‍ക്കടകവാവ്: ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
Posted on: deepam thevannoor
തിരുവനന്തപുരം: കര്‍ക്കടകവാവ് പ്രമാണിച്ച് പിതൃക്കളുടെയും
പുണ്യാത്മാക്കളുടെയും ആത്മശാന്തിക്കായി പുത്രപൗത്രാദികള്‍ ബലിതര്‍പ്പണം
നടത്തി. ദക്ഷിണായനത്തിലെ ആദ്യ അമാവാസിദിനത്തില്‍ ബലിതര്‍പ്പണം
സ്വീകരിക്കാന്‍ പരേതാത്മാക്കള്‍ എത്തുമെന്നാണ് ഹൈന്ദവവിശ്വാസം.
കേരളത്തിലെ പിതൃതര്‍പ്പണത്തിന് പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളിലും
അതിരാവിലെ മുതല്‍ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത്
തിരുവല്ലത്തും, വര്‍ക്കലയിലും കൊച്ചിയില്‍ ആലുവ മണപ്പുറത്തും കണ്ണൂരില്‍
തിരുനെല്ലിയിലും മറ്റും ആയിരങ്ങളാണ് വാവുബലിക്കായി എത്തിയത്.
പ്രധാനക്ഷേത്രങ്ങളിലെല്ലാം പ്രത്യേകപൂജകളും നടക്കുന്നുണ്ട്.








0 comments:
Post a Comment