Pages

Sample Text

BREAKING NEWS ► സര്ക്കാര് ജീവനക്കാര്ക്ക്മൊബൈല് വിലക്ക് ► സംസ്ഥാനത്ത് 20,000 പേര്‍ക്ക് ഉടന്‍ പട്ടയം -മന്ത്രി അടൂര്‍ പ്രകാശ് ► എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍ തുടങ്ങി ► പാന്‍മസാല പിടികൂടാന്‍ പ്രത്യേക സംഘം വരുന്നു ►

Monday, 25 July 2011

ഇന്ത്യയ്ക്ക് ലക്ഷ്യം 458

ഇന്ത്യയ്ക്ക് ലക്ഷ്യം 458
Posted on: 25 Jul 2011

ലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടായിരാം മത്സരത്തില്‍ വിജയം സ്വന്തമാക്കണമെങ്കില്‍, തിങ്കളാഴ്ച ഇന്ത്യ സ്‌കോര്‍ ചെയ്യേണ്ടത് 378 റണ്‍സ്. ഇംഗ്ലണ്ടുയര്‍ത്തിയ 458 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളിയവസാനിപ്പിച്ചത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. രാഹുല്‍ ദ്രാവിഡും (34) വി.വി.എസ്.ലക്ഷ്മണുമാണ് (32) ക്രീസില്‍. വിജയലക്ഷ്യം പിന്തുടരാനായാല്‍, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിന്തുടരലാകും ഇന്ത്യയുടേത്.

നേരത്തെ മാറ്റ് പ്രയറിന്റെ സെഞ്ച്വറിയുടെയും (103 നോട്ടൗട്ട്) സ്റ്റിയൂവര്‍ട്ട് ബ്രോഡിന്റെ അര്‍ധസെഞ്ച്വറിയുടെയും (74 നോട്ടൗട്ട്) മികവിലാണ് ഇംഗ്ലണ്ട് വന്‍ ലീഡിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 188 റണ്‍സ് ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ നാലാം ദിനം ആറിന് 269 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒരുഘട്ടത്തില്‍ അഞ്ചിന് 62 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റില്‍ പിരിയാതെ ഇവര്‍ ചേര്‍ത്ത 162 റണ്‍സാണ് തുണയായത്. സ്‌കോര്‍ ഇംഗ്ലണ്ട് 474, ആറിന് 269 ഡിക്ലയേര്‍ഡ്. ഇന്ത്യ 286, ഒന്നിന് 80

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ക്രീസിലിറങ്ങുംമുന്നെ ഇരട്ട പ്രഹരമേറ്റു. ഷോര്‍ട്ട്‌ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ മാറ്റ് പ്രയറിന്റെ കനത്ത ഷോട്ട് കൈക്കുഴയ്ക്കു കൊണ്ട ഗൗഗം ഗംഭീറിന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാതിരുന്നതാണ് അതിലൊന്ന്. ഗംഭീറിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയും എക്‌സ് റേ പരിശോധന നടത്തുകയും ചെയ്തു. എല്ലിന് പൊട്ടല്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍, ഗംഭീറിന് അവസാന ദിവസം ബാറ്റ് ചെയ്യാനായേക്കും നാലാം ദിനം ആദ്യ രണ്ടു സെഷനുകള്‍ പനിയെത്തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനിറങ്ങാതിരുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് നാലാമനായി ക്രീസിലിറങ്ങാനാവില്ലെന്നത് മറ്റൊരു തിരിച്ചടിയായി. മൂന്നാം സെഷനില്‍ മാത്രം ഗ്രൗണ്ടിലെത്തിയ സച്ചിന് രണ്ടാമിന്നിങ്‌സില്‍ ഏഴാം നമ്പറിലേ ബാറ്റ് ചെയ്യാനാവൂ. ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോള്‍ത്തന്നെ സച്ചിന് പനിയുണ്ടായിരുന്നു. ഗംഭീറിന് പകരം ദ്രാവിഡാണ് മുകുന്ദിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമനായി ലക്ഷ്മണുമിറങ്ങി.

മുകുന്ദിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും, ദ്രാവിഡും ലക്ഷ്മണും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യ മുന്നേറുകയാണ്. സച്ചിന് ക്രീസിലിറങ്ങാന്‍ കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍, 61 റണ്‍സിലെത്തിയ ഈ കൂട്ടുകെട്ടിലാണ് ഇന്ത്യക്ക് പ്രതീക്ഷയത്രയും.

പരിക്കേറ്റ സഹീര്‍ ഖാന്‍ പന്തെറിയാതിരുന്നതോടെ, ഇന്ത്യയുടെ ആക്രമണം മുനയൊടിഞ്ഞ നിലയിലായിരുന്നു. എന്നാല്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന ഇഷാന്ത് ശര്‍മ നാലാം ദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞു. വിക്കറ്റ് പോകാതെ അഞ്ചു റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ചിന് 72 എന്ന നിലയിലായിരുന്നു. ആദ്യ ഇന്നിങ്‌സിലെ ഇരട്ടസെഞ്ച്വറിക്കാരന്‍ കെവിന്‍ പീറ്റേഴ്‌സണിനെയും (1) ജോനാഥന്‍ ട്രോട്ടിനെയും (22) ഇയാന്‍ ബെല്ലിനെയും (0) ലഞ്ചിന് മുമ്പ് തിരിച്ചയച്ച ഇഷാന്താണ് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കിയത്. ലോര്‍ഡ്‌സ് സ്‌റ്റേഡിയം കണ്ട മികച്ച സ്‌പെല്ലുകളിലൊന്നാണ് ഇഷാന്ത് പുറത്തെടുത്തത്. 5-3-4-3. ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയില്‍നിന്ന് നാലിന് 62 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് ഇതോടെ വീണു.

0 comments:

Post a Comment

Snow-Effect